News Desk

2021-03-15 07:06:16 pm IST
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 24 വയസ്സുള്ളയാള്‍ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 267 ആയി. ഇന്ന് പുതുതായി 481 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതില്‍ 424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 57 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 11,958 പേരാണ്. 

875 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 118 പേരാണ് ഇനി തീവ്രപരിചരണത്തിലുള്ളത്. അതേസമയം, പുതുതായി 311 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി 158,508 ആയി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top