News Desk

2022-08-10 03:15:13 pm IST
പാലക്കാട്: ചിറ്റിലഞ്ചേരി യുവതിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു. സി.വൈ.എഫ്.ഐ. വനിതാ നേതാവാണ് കൊല്ലപ്പെട്ടത്. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയ(24)യാണ് കൊല്ലപ്പെട്ടത്. പ്രതി അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസില്‍ കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. കൊല്ലപ്പെട്ട സൂര്യപ്രിയയും സുജീഷും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം, കൊലപാതകത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.

മേലാര്‍കോട് പഞ്ചായത്ത് സി.ഡി.എസ്. അംഗമാണ് സൂര്യപ്രിയ. ഡി.വൈ.എഫ്.ഐ.യുടെ കോന്നല്ലൂര്‍ യൂണിറ്റ് സെക്രട്ടറിയായും ചിറ്റിലഞ്ചേരി മേഖലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
 
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top