News Desk

2021-04-06 02:57:43 pm IST
ദോഹ: ഖത്തറിലെ അല്‍ റയ്യാന്‍ മുന്‍സിപ്പാലിറ്റിയിലെ വിധ ഭാഗങ്ങളില്‍ നിന്നായി 2500 ഉപേക്ഷിക്കപ്പെട്ട കാറുകള്‍ നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ബലദിയ ആരംഭിച്ച പ്രത്യേക കാംപയിനിനു നേതൃത്വം നല്‍കിയ ഹമദ് സുല്‍ത്താന്‍ അല്‍ ഷാഹ്വാനിയാണ് ഇക്കാര്യം പറഞ്ഞത്. 

പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്. നിരവധി തവണ വാഹന ഉടമസ്ഥരുമായി അധികൃതര്‍ ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. എന്നാല്‍ അധികൃതരുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ വളരെക്കാലമായി പാലിക്കാത്ത വാഹനങ്ങളാണ് അധികൃതര്‍ എടുത്തുമാറ്റിയത്.

നിശ്ചിത സമയത്തിന് ശേഷം വാഹനങ്ങള്‍ ലേലം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അല്‍ ഷാഹ്വാനി ചൂണ്ടിക്കാട്ടി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top