News Desk

2021-05-02 06:23:22 pm IST
മസ്‌ക്കറ്റ്: ഒമാനില്‍ പുതുതായി 2554 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ മരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 3710 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

195807 പേരിലാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2043 മരണങ്ങളും ഇതുവരെ രാജ്യത്തുണ്ടായി. 176833 പേര്‍ ഇതുവരെ രോഗമുക്തരായി. 

അതേസമയം, സുപ്രീംകമ്മറ്റിയും ആരോഗ്യ മന്ത്രാലയവും പുറപ്പെടുവിച്ച കൊവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top