News Desk

2021-10-15 01:36:10 pm IST
ദോഹ: രാജ്യത്ത് ഉന്നത അധികാരികള്‍ നിര്‍ദേശിച്ചിട്ടുള്ള കൊവിഡ് നിമങ്ങള്‍ ലംഘിച്ചതിന് 259 പേരെ കൂടി ഖത്തര്‍ അധികൃതര്‍ അറസ്റ്റു ചെയ്തു. ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. 

പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 253 പേരെയാണ് പടികൂടിയത്. മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ആറു പേരും അറസ്റ്റിലായി. കൊവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ ലഘൂകരിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് കര്‍ശന പരിശോധനകളാണ് അധികൃതര്‍ നടത്തി വരുന്നത്. 

എല്ലാവരും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടുള്ളതാണ്. അതേസമയം, മാര്‍ക്കറ്റ്, എക്സിബിഷന്‍ എന്നിവടങ്ങള്‍ ഒഴികെയുള്ള തുറന്ന പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ല. 

പള്ളികള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, ആശുപത്രികള്‍ എന്നിവയുടെ പരിസരങ്ങളില്‍ മാസ്‌കുകള്‍ ധരിക്കണം. കൊവിഡ് വ്യാപനത്തില്‍ നിന്നും സ്വയം രക്ഷനേടാനും മറ്റുള്ളവരെ സംരക്ഷിക്കുന്നതിനും വേണ്ടി നിലവിലുള്ള കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top