News Desk

2020-07-12 10:55:48 pm IST
ദോഹ: ഖത്തറിലെ കുടുംബങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്ന പാര്‍പ്പിടങ്ങളില്‍ തൊഴിലാളികളുടെ താമസ സൗകര്യം നിരോധിക്കുന്നത് ഉറപ്പാക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായി 26 വീടുകള്‍ ഒഴിപ്പിച്ച് അല്‍ ഷമാല്‍ മുനിസിപ്പാലിറ്റി. 

മാര്‍ച്ച് 12 നും ജൂണ്‍ 30 നും ഇടയിലാണ് ഈ ക്യാമ്പയിന്‍ നടത്തിയത്. ഖത്തര്‍ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം നേരത്തെ പുറപ്പെടുവിച്ച പ്രമേയം അനുസരിച്ചാണ് ഈ നടപടി. 

അവിവാഹിതരായ പുരുഷന്മാര്‍ കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ച വീടുകളില്‍ താമസിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനു വേണ്ടി 2010 ലെ നിയമം 15 പ്രകാരമാണ് ഈ നടപടി കൈക്കെണ്ടെരിക്കുന്നത്. 
Top