News Desk

2021-02-10 01:38:54 pm IST
ദോഹ: ഖത്തറില്‍ ഇന്ന് 451 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 412 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 39 പേര്‍ രാജ്യത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 155,453 ആയി.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 260 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തി നിരക്ക് 147,451 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 77,49 പേരാണ്. 568 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 70 പേരാണ് തീവ്രപരിചരണത്തിലുള്ളത്. പന്ത്രണ്ട് പേരെയാണ് പുതുതായി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 111,96 കൊവിഡ് പരിശോധനകളാണ് രാജ്യത്തുടനീളം നടത്തിയത്. ഖത്തറില്‍ ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 144,36,05 ആയി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top