News Desk

2021-05-23 05:47:42 pm IST

ദോഹ: ഖത്തറില്‍ ഇന്ന് 283 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 175 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. 108 പേര്‍ വിദേശത്ത് നിന്ന് മടങ്ങിവന്നവരാണ്. അതേസമയം, ഇന്ന് 353 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 210,942 ആയി. 

ഇന്ന് ഒരാളാണ് രോഗം ബാധിച്ച് മരിച്ചത്. 60 വയസ് പ്രായമുള്ളയാളാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 544. ആയി. രാജ്യത്ത് നിലവില്‍ 3,957 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ചു പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 150 പേരാണ് ഐ.സി.യുവില്‍ ചികിത്സയിലുള്ളത്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,337 ഡോസ് കൊവിഡ് -19 വാക്‌സിനുകള്‍ നല്‍കി. പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചതിനുശേഷം നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 2,293,240 ആണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top