Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ |

ഗൾഫ് കേരള റൂട്ടിൽ പുതിയ 29 വിമാനങ്ങൾക്ക് അനുമതി നൽകിയതോടെ കോഴിക്കോട് വിമാനത്താവളത്തിന് അവഗണനയെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം.

എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ എയർ, സ്‌പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളാണ് കേരള ഗൾഫ് സെക്ടറിൽ കൂടുതൽ സർവീസുകൾ ആരംഭിക്കാനായി അനുമതി നൽകിയിരിക്കുന്നത്.

ദോഹ, റിയാദ്, മസ്കറ്റ്, ദമാം, കുവൈത് എന്നിവടങ്ങളിലേക്കാണ് പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നത്. അതെ സമയം കോഴിക്കോർ കരിപ്പൂർ എയർപോർട്ടിന് ഇക്കാര്യത്തിൽ വേണ്ട വിധത്തിലുള്ള പ്രധിനിത്യമില്ലാത്തത് യാത്രക്കാരെ പ്രതിഷേധത്തിലാക്കിയിട്ടുണ്ട്.

ഗൾഫ് സെക്ടറിലേക്ക് നിരവധി പ്രവാസികൾ ആശ്രയിക്കുന്ന കരിപ്പൂർ എയർപോർട്ടിൽ നിന്നും വിമാന സർവീസുകളുടെ എണ്ണം ഉയർത്തണമെന്ന ആവശ്യത്തോട് അധികൃതർ വേണ്ട വിധത്തിലുള്ള പ്രതികരണങ്ങൾ അല്ല മറുപടിയായി തരുന്നതെന്ന് പ്രവാസികൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. 


Top