News Desk

2021-05-15 11:47:09 am IST
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.26 ലക്ഷം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3,980 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 2.62 ലക്ഷമായി. അതേസമയം, 3,53,299 പേരാണ് ഇന്നലെ മാത്രം രോഗമുക്തി നേടിയത്.

രാജ്യത്ത് ഇതുവരെ 2.43 കോടി പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 2.04 കോടി പേര്‍ രോഗമുക്തി നേടുകയും ചെയ്തു. നിലവില്‍ 36.73 ലക്ഷം പേരു മാത്രമാണ് ചികില്‍സയിലുള്ളത്. അതേസമയം, 18,04,57,579 പേര്‍ ഇതുവരെ കൊവിഡ് വാക്‌സിന്‍ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
India Covid
Top