News Desk

2021-04-25 03:46:23 pm IST
മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ 3,538  പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 35 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതേടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1977 ആയി. 
 
അതേസമയം, കഴിഞ്ഞ 72 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 3,719 പേര്‍ രോഗമുക്തരാവുകയും ചെയ്തു. 168,770 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 188,816 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്   ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




Top