News Desk

2021-05-16 03:21:51 pm IST
മനാമ: വാഹനാപകടത്തില്‍ ബഹ്റൈനില്‍ മൂന്ന് പ്രവാസികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സല്ലാഖ് ഹൈവേയില്‍ ബഹ്റൈന്‍ യൂണിവേഴ്സിറ്റിക്ക് സമീപം ഇന്നലെ പുലര്‍ച്ചെയാണ് അപടകമുണ്ടായത്. മൂന്ന് ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചത്. വിവരമറിഞ്ഞ ഉടന്‍ എമര്‍ജന്‍സി പട്രോള്‍ സംഘം സ്ഥലത്തെത്തിയിരുന്നു.

ബംഗ്ലാദേശ് സ്വദേശി ഓടിച്ച വാഹനം തെറ്റായ ദിശയിലെത്തുകയും സ്വദേശി ഓടിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകമായിരുന്നു എന്നാണ് വിവരം. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ ട്രക്ക് ഉപയോഗിച്ച് നീക്കം ചെയ്തു. അപകടത്തില്‍ അന്വേഷണം ആരംഭിച്ചെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

സിവില്‍ ഡിഫന്‍സ് സംഘമെത്തി ഡ്രൈവര്‍മാരെയും യാത്രക്കാരെയും വാഹനങ്ങളില്‍ നിന്ന് പുറത്തെത്തിച്ചു. മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റതിനെ തുടര്‍ന്ന് സ്വദേശി ഡ്രൈവറെയും ബംഗ്ലാദേശി യാത്രക്കാരനെയും ചികിത്സയ്ക്കായി ബി.ഡി.എഫ് ആശുപത്രിയില്‍ എത്തിച്ചു. 

മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞതായി ബംഗ്ലാദേശ് എംബസി അധികൃതര്‍ സ്ഥിരീകരിച്ചു. രാജ്യത്തെ ബംഗ്ലാദേശ് സമൂഹവുമായി സഹകരിച്ച് മരിച്ച മൂന്നാമത്തെ ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top