Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ:ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഡിഎഫ്‌ഐ) സാമ്പത്തിക പിന്തുണയിൽ നിർമ്മിച്ച 3 ചലച്ചിത്രങ്ങൾ 72മത് ലൊകാർനോ ചലച്ചിത്രമേളയിലേക്ക്.ഓഗസ്റ്റ് 7 മുതൽ 17 വരെയാണു മേള.

ജാപ്പനീസ് സംവിധായകനായ കിയോഷി കുറസോവയുടെ ടു ദി എൻഡ്‌സ് ഓഫ് ദ എർത്ത്, റബാഹ് അമിയൂർ സെയ്‌മെകിന്റെ സൗത്ത് ടെർമിനൽ, ഹസൻ ഫെർഹാനിയുടെ 143 സഹാറ സ്ട്രീറ്റ് എന്നിവയാണു മേളയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. 

ഉസ്‌ബെക്കിസ്ഥാൻ വഴി പുരാതന സിൽക്ക് റോഡിലൂടെ വിഖ്യാത മത്സ്യത്തെ തേടിയുള്ള ടെലിവിഷൻ അവതാരകയുടെയും സംഘത്തിന്റെയും യാത്രയാണ് ടു ദ എൻഡ്‌സ് ഓഫ് ദ എർത്ത് പറയുന്നത്.

ആഭ്യന്തര യുദ്ധത്തിൽ അകപ്പെട്ടു പോകുന്ന ഡോക്ടർ പ്രതിബന്ധങ്ങളെ അതിജീവിച്ചു തന്റെ ചുമതല നിർവഹിക്കാൻ ശ്രമിക്കുന്ന അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണു സൗത്ത് ടെർമിനൽ. അൽജീരിയൻ മരുഭൂമിയിൽ ചെറിയ ഭക്ഷണശാല നടത്തുന്ന യുവതിയുടെ കഥയാണ് 143 സഹാറ സ്ട്രീറ്റിന്റേത്. 
Top