News Desk

2021-05-09 01:23:57 pm IST
ദുബൈ: യു.എ.ഇയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും പരിക്കുകള്‍ ഗുരുതരമല്ല.  ഇവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. 

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റാസ് അല്‍ ഖോര്‍ എക്‌സിറ്റിന് സമീപം  അബുദാബിയിലേക്കുള്ള ദിശയിലായിരുന്നു അപകടമുണ്ടായത്. ടാങ്കര്‍ കാറുമായി കൂട്ടിയിടിച്ച ശേഷം കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ച് രണ്ട് വാഹനങ്ങള്‍ക്കും തീപ്പിടിക്കുകയായിരുന്നു. വേഗത്തില്‍ തീപ്പിടിക്കാന്‍ സാധ്യതയുള്ള വസ്തുവായിരുന്നു ടാങ്കറിലുണ്ടായിരുന്നതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

പുലര്‍ച്ചെ 12.06നാണ് അപകടം സംബന്ധിച്ച വിവരം പൊലീസ് കമാന്‍ഡ് റൂമില്‍ ലഭിച്ചത്. അല്‍ റാഷിദിയ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്‌നിശമന സേനാ സംഘം 12.10ന് തന്നെ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചു. 12.23 ന് തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. കാറും ടാങ്കറും പൂര്‍ണമായി കത്തിനശിച്ചുവെന്ന് ദുബൈ സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top