News Desk

2021-03-21 12:44:53 pm IST
ദോഹ: ഖത്തറിലെ സ്‌കൂളുകളില്‍ ഇന്ന് മുതല്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍നില 30 ശതമാനം. സുരക്ഷിതവും ആരോഗ്യകരവുമായ സ്‌കൂള്‍ അന്തരീക്ഷം ഉറപ്പാക്കാനായാണ് ഹാജര്‍നില 30 ശതമാനമായി കുറച്ചതെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു. പൊതുജനാരോഗ്യ മന്ത്രാലയവുമായി ചേര്‍ന്നാണ് തീരുമാനമെടുത്തതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

ഒരു ക്ലാസ് മുറിയില്‍ പരമാവധി 15 വിദ്യാര്‍ത്ഥികളെ മാത്രമേ ഇരുത്താന്‍ പാടുള്ളു. സാമൂഹ്യ അകലം കര്‍ശനമായി പാലിക്കണം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം ഉണ്ടായിരിക്കണം. സ്‌കൂളുകളില്‍ വരാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം തുടരാമെന്നും മന്ത്രാലയം അറിയിച്ചു. 

ഇത് സംബന്ധിച്ച സര്‍ക്കുലര്‍ രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും നല്‍കിയിട്ടുണ്ട്. അധ്യാപകരുടെയും സ്‌കൂള്‍ ജീവനക്കാരുടെയും പ്രവര്‍ത്തന സമയം 100 ശതമാനമായിരിക്കുമെന്നും സര്‍ക്കുലര്‍ പറയുന്നു. 

വാക്സിനെടുക്കാത്ത അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഇന്ന് മുതല്‍ സ്‌കൂളുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാക്സിനെടുക്കാത്ത അധ്യാപകരേയും ജീവനക്കാരേയും ഇന്നുമുതല്‍ സ്‌കൂളുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കേണ്ടതില്ലെന്നതാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം .

അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മുന്‍ഗണന അടിസ്ഥാനത്തില്‍ വാക്സിന്‍ നല്‍കിയിട്ടുണ്ട്. ഈ കാറ്റഗറിയില്‍ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് വാക്സിനെടുക്കാത്തവരായിട്ടുള്ളത്. അവര്‍ക്ക് സ്‌ക്കൂളില്‍ പ്രവേശിക്കണമെങ്കില്‍ ആഴ്ച തോറും കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top