News Desk

2021-03-07 07:23:27 pm IST
ദോഹ: ഖത്തറില്‍ അല്‍ വക്ര മുനിസിപ്പാലിറ്റിയില്‍ ആരോഗ്യ നിരീക്ഷണ വകുപ്പ് അധികൃതര്‍ ഫെബ്രുവരിയില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയതിനെ തുടര്‍ന്ന് രണ്ട് ഫുഡ് ഔട്ട്ലെറ്റുകള്‍ അടച്ചു പൂട്ടി. കൂടാതെ മുപ്പതോളം നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ഭക്ഷ്യവസ്തുക്കള്‍ നിരീക്ഷിക്കുന്നതിനായി മുനിസിപ്പല്‍ ഇന്‍സ്പെക്ടര്‍മാര്‍ ഭക്ഷ്യ ഔട്ട്‌ലെറ്റുകളില്‍ നടത്തിയ 1,175 പരിശോധനകളിലായി 1990 ലെ എട്ടാം നമ്പര്‍ നിയമം അനുസരിച്ചാണ് നടപടികള്‍ സ്വീകരിച്ചത്. ആരോഗ്യ നിരീക്ഷണ മേഖലയക്ക് 16 പരാതികള്‍ ലഭിച്ചതായും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അധികൃതര്‍ പറഞ്ഞു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top