News Desk

2021-09-21 02:56:35 pm IST
മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 97 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഒമാനില്‍ 303490 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 294354 പേര്‍ രോഗമുക്തി നേടുകയും 4093 പേര്‍ മരണപ്പെടുകയും ചെയ്തു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 21 പേരാണ് ഐ.സി.യുവില്‍ ചികിത്സയിലുള്ളത്. രാജ്യത്തെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലായി 49 പേരാണ് ചികിത്സയിലുള്ളത്. അതേസമയം, രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top