News Desk

2021-05-20 07:04:55 pm IST
ദോഹ: ഖത്തറില്‍ ഇന്ന് 313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 208 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. 105 പേര്‍ വിദേശത്ത് നിന്ന് മടങ്ങിവന്നവരാണ്. അതേസമയം, ഇന്ന് 522 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 209,773 ആയി. 

ഇന്ന് ഒരാളാണ് വൈറസ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യാ 539 ആയി. രാജ്യത്ത് നിലവില്‍ 4,151 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല് പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 171 പേരാണ് ഐ.സി.യുവില്‍ ചികിത്സയിലുള്ളത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top