കുവൈത്ത് സിറ്റി: ജോലിയില്‍ മികവ് കാട്ടിയതില്‍ ജീവനക്കാര്‍ക്ക് കോടികളുടെ പാരിതോഷികം പ്രഖ്യാപിച്ച് കുവൈത്ത് ക്രെഡിറ്റ് ബാങ്ക്. 2021-ല്‍ ബാങ്കില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാര്‍ക്കാണ് പാരിതോഷികം നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
1.3 മില്യണ്‍ ദിനാര്‍ അതായത് 32 കോടി ഇന്ത്യന്‍ രൂപയാണ് ബാങ്ക് അധികൃതര്‍ ജീവനക്കാര്‍ക്കായി നല്കാന് തീരുമാനിച്ചിരിക്കുന്നത്. ബാങ്ക് വൈസ് ചെയര്‍മാനും ജനറല്‍ മാനേജറുമായ സലാഹ് അല്‍ മുദാഫ് സന്ദേശത്തിലൂടെ ജീവനക്കാരുടെ സമര്‍പ്പണ സേവനത്തിന് നന്ദി പറഞ്ഞു. ബാങ്കിലെ യുവാക്കളാണ് ഈ പാരിതോഷികത്തിന് അര്‍ഹരായത്.
റിയല്‍ എസ്റ്റേറ്റ് ലോണും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സ്മാര്‍ട്ട് സോഷ്യല്‍ ലോണ്‍ സേവനങ്ങളും ഡിജിറ്റല്‍ പരിവര്‍ത്തനത്തിലും അതിന്റെ വിശിഷ്ട സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് എക്സ്പോ 2020 ദുബായില്‍ വിജയകരമായി പങ്കെടുക്കാന്‍ സഹായിച്ചതായി അല്‍- ഖബാസ് ദിനപത്രം റിപ്പോര്യ്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക