News Desk

2021-02-04 06:47:34 pm IST
അബുദാബി: യു.എ.ഇയില്‍ ഇന്ന് 3249 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ 3,16,875 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിട്ടത്.

ചികിത്സയിലായിരുന്ന 3904 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,93,180 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ ആകെ മരണം 888 ആയി. 

ഇന്ന് നടത്തിയ 1,56,472 ടെസ്റ്റുകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. അതേസമയം, 22,807 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴയുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top