News Desk

2022-03-20 04:10:03 pm IST
മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ 325 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചിരുന്ന 853 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ മൂന്ന് ദിവസത്തെ കൊവിഡ് കണക്കുകളാണ് അധികൃതര്‍ പുറത്തുവിട്ടത്.

വ്യാഴം-135, വെള്ളി-82, ശനി-108 എന്നിങ്ങനെയാണ് കൊവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള കണക്കുകല്‍ പ്രകാരം 387505 പേര്‍ക്ക് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  381278 പേര്‍ രോഗമുക്തി നേടുകയും 4250 പേര്‍ മരണപ്പെടുകയും ചെയ്തു. 

98.4 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ 108 പേരും ഐ.സി.യുവില്‍ 22 പേരും ചികിത്സയില്‍ കഴിയുന്നുണ്ട്. 





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top