News Desk

2021-03-14 04:44:44 pm IST
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന 33 വയസ്സുള്ളയാളാണ് മരണമടഞ്ഞത്. 

പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് പുതുതായി 485 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 414 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 71 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്. 

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 11,789 പേരാണ്. 837 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 113 പേരാണ് ഇനി തീവ്രപരിചരണത്തിലുള്ളത്. അതേസമയം, ഇന്ന് പുതുതായി 321 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി 158,197 ആയി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top