News Desk

2021-05-04 10:42:40 am IST
ദുബൈ: യു.എ.ഇയില്‍ 34 കാറുകള്‍ കൂട്ടിയിടിച്ച്  അപകടം. എമിറേറ്റ്‌സ് റോഡിലുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ശക്തമായ പൊടിക്കാറ്റ് കാരണം ഡ്രൈവര്‍മാരുടെ കാഴ്ച ദുഷ്‌കരമായതിനെ തുടര്‍ന്നാണ്  അപകടമുണ്ടായത്. 

അപകടത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മറ്റ് വഴികള്‍ തെരഞ്ഞെടുക്കണമെന്ന് ഡ്രൈവര്‍മാരോട് പൊലീസ് ആവശ്യപ്പെടുകയും ചെയ്തു. ഷാര്‍ജയിലേക്കുള്ള ദിശയില്‍ അല്‍ ഖുദ്‌റ പാലത്തിന് ശേഷമായിരുന്നു അപകടം നടന്നതെന്ന് ദുബൈ പൊലീസ് അറിയിച്ചു.

അപകടത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ക്ക് ഗുരുതരമായി പിക്കേറ്റുവെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് അല്‍ മസ്‌റൂഇ പറഞ്ഞു. അതേസമയം, വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതും അപകടത്തിന് കാരണമായതെന്ന് ട്രാഫിക് ഡയറക്ടര്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top