News Desk

2020-02-12 09:17:32 am IST
തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 3447 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി ആരോഗ്യ വകുപ്പ്. 27 പേരാണ് ആശുപത്രിയിലുള്ളത്. 

25 ഓളം രാജ്യങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. വിവിധ ജില്ലകളിലായി 3447 പേരാണ് നിരീക്ഷണത്തിലുളളത്.

ഇവരില്‍ 3420 പേര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

380 സാമ്പിളുകാളൻ  പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. ഇതില്‍ 344 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്.

അതേസമയം, കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനയാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുനീക്കിയെന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

മാര്‍ച്ച് 31 വരെയായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്. വൈറസ് വ്യാപനം നിയന്ത്രണ വിധേയമായതോടെ സംസ്ഥാന ദുരന്തമായി കോറോണയെ പ്രഖ്യാപിച്ചതും ഇതിനോടകം പിൻവലിച്ചിട്ടുണ്ട്.
 
Top