News Desk

2021-04-18 10:26:44 pm IST
ദോഹ: ഖത്തറില്‍ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ മാത്രം 168,453 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്ന്‌ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതിന് ശേഷം 12,48,229 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയിരിക്കുന്നത്.

രാജ്യത്ത് പ്രായപൂര്‍ത്തിയെത്തിയവരില്‍ (16 വയസും അതിൽ കൂടുതലുമുള്ളവർ) 35.5 ശതമാനം പേര്‍ക്ക് ഇതിനകം വാക്‌സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചതായി മന്ത്രാലയം പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നു. 60 വയസ്സിന് മുകളിലുള്ള 82.8 ശതമാനം പേര്‍ക്കും 70 വയസ്സിന് മുകളിലുള്ള 80.1 ശതമാനത്തിനും 80 വയസ്സിന് മുകളിലുള്ള 78.4 ശതമാനത്തിനും ഇതുവരെ വാക്സിന്‍ നല്‍കി.

അതേസമയം, വാക്സിനേഷന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് മന്ത്രാലയം വാക്സിന്‍ എടുത്തവരില്‍ നിന്ന് ഫീഡ്ബാക്ക് ശേഖരിച്ചു തുടങ്ങി. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ വാക്സിനേഷന്‍ പേജില്‍ ഇതിനായി പ്രത്യക സെക്ഷന്‍ ഒരുക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ജനങ്ങളുടെ പ്രതികരണം വളരെ പ്രാധാന്യമാണെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top