News Desk

2021-04-17 10:08:10 pm IST

ദോഹ: ഖത്തറില്‍ കൊവിഡ് വാക്സിന്‍ സ്വീകരിക്കാനുള്ള പ്രായപരിധി വീണ്ടും കുറച്ചു. പ്രായപരിധി 35 വയസ് ആയി കുറച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ദേശീയ കൊവിഡ് വാക്സിനേഷന്‍ പദ്ധതി ഘട്ടംഘട്ടമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നിലവില്‍ 12,00000-ലേറെ കൊവിഡ് വാക്‌സിന്‍ രാജ്യത്ത് നല്‍കി. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മാത്രം 160,000 ഡോസ് വാക്സിന്‍ ഡോസുകളാണ് നല്‍കിയത്. 

ഖത്തറിലെ മുതിര്‍ന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് ഇതിനകം ഒരു ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള 82.6 ശതമാനം ആളുകള്‍ക്കും 50 വയസ്സിനു മുകളിലുള്ള 73 ശതമാനം ആളുകള്‍ക്കും വാക്‌സിന്റെ ഒരു ഡോസ് നല്‍കിയിട്ടുണ്ട്. 

വാക്‌സിന്‍ സ്വീകരിക്കാന്‍ താല്‍പ്പര്യം രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് https://app-covid19.moph.gov.qa/en/instructions.html വഴി രജിസ്റ്റര്‍ ചെയ്യാം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top