News Desk

2021-04-08 11:01:55 pm IST
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് പേര് ഇതേ തന്നെ ചികിത്സയില്‍ കഴിയുകയാണ്. 32 പേര്‍ വീട്ടില്‍ ഐസൊലേഷനിലാണ്. ഈ 37 ഡോക്ടര്‍മാരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് രണ്ടാം തരംഗം ശക്തിപ്രാപിക്കുകയാണ്. 7437 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നാലരമാസത്തിനിടയിലെ ഏറ്റവുമുയര്‍ന്ന പ്രതിദിന രോഗനിരക്കാണിത്.

രാജ്യത്ത് കൊവിഡ് കേസുകള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരോട് നിര്‍ദേശിച്ചിരിക്കുകയാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH



Top