ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ശാരദ കനാലിലേക്ക് ബസ് മറിഞ്ഞ് 37 പേര് മരിച്ചു. നിരവധി പേരെ വെള്ളത്തില്‍ കാണാതായിട്ടുണ്ടെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
സീധിയില്‍ നിന്നും സത്നയിലേക്ക് 54 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് രാംപുരില്‍ വെച്ച് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. രാവിലെ ഏഴരയോടെയായിരുന്നു അപകടം സംഭവിച്ചത്. നിലവില്‍ 37 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പൊലീസ് കമ്മീഷണര്‍ രാജേഷ് ജെയിന് വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.
മരിച്ചവരില്‍ 16 സ്ത്രീകളും 20 പുരുഷന്മാരും ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. ഏഴുപേര്‍ കനാല്‍ തീരത്തേക്ക് നീന്തിക്കയറിയിട്ടുണ്ടെന്നും ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക