2020-07-09 06:29:27 pm IST
ബെംഗളൂരു: ബംഗ്ലളൂരില്‍ ഇതുവരെ 395 പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേര്‍ വൈറസ് ബാധിച്ച് മരണപ്പെടുകയും ചെയ്തുവെന്ന്‌ പൊലീസ് കമ്മീഷ്ണര്‍ ഹേമന്ത് നിമ്പാല്‍ക്കര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് 20 പൊലീസ് സ്റ്റേഷനുകള്‍ അടച്ചിടുകയും ചെയ്തു.

കൊവിഡ് വ്യാപനത്തില്‍ നിന്ന് എങ്ങനെ രക്ഷനേടാം എന്ന് പരിശീലനം നല്‍കുകയും വേണ്ട മുന്‍കരുതല്‍ നടപടി സ്വീകരിക്കുകയും ചെയ്യുന്ന പൊലീസുകാര്‍ക്ക് രോഗ ബാധ ഉണ്ടാകുന്നത് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. 

ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പൊലീസുകാര്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങള്‍ക്കും രോഗം പടരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top