News Desk

2021-07-25 06:03:30 pm IST
മസ്‌കത്ത്: രാജ്യത്ത് കഴിഞ്ഞ 10 ദിവസത്തിനിടെ 4912 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. ജൂലൈ 15 മുതല്‍ 24 വരയെുള്ള  കൊവിഡ് കണക്കുകളാണ് ഇന്ന് അധികൃതര്‍ പുറത്തുവിട്ടത്. 255 കൊവിഡ് മരണങ്ങളാണ് ഈ ദിവസങ്ങളിലിടെ റിപ്പോര്‍ട്ട് ചെയ്തത്. 

ഇതോടെ 3753 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് രോഗം മൂലം ആകെ മരണപ്പെട്ടത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 12,008 പേരാണ് ഈ ദിവസങ്ങളില്‍ രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ എണ്ണം 275,760 ആയി. 

നിലവില്‍ 93.8 % ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 68 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 786 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 315 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top