തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി എല്‍.ഡി.എഫ്. തുടര്‍ഭരണം ഉറപ്പാണെന്ന നിലയില്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള പ്രകടന പത്രികയാണ് എല്‍.ഡി.എഫ് പുറത്തിറക്കിയതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് മാധ്യമങ്ങളോടു പറഞ്ഞു.
രണ്ടു ഭാഗങ്ങളാണ് പ്രകടനപത്രികയില്‍ ഉള്ളത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിര്‍ദേശങ്ങള്‍. രണ്ടാം ഭാഗത്ത് വ്യത്യസ്തങ്ങളായി അമ്പത് പൊതുനിര്ദേശങ്ങളുമാണുള്ളത്. കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് അഭ്യസ്ഥവിദ്യര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്കാണ്. കാര്‍ഷിക മേഖലയില്‍ വരുമാനം അമ്പത് ശതമാനം ഉയര്‍ത്തുന്നതിനുള്ള പദ്ധതികളും ആരോഗ്യ-വിദ്യാഭ്യസ മേഖലയെ ലോകോത്തരമാക്കുക എന്ന കാഴ്ചപ്പാടും ഇതിലുണ്ട്.
ക്ഷേമ പെന്‍ഷനുകള്‍ 2500 രൂപയാക്കുമെന്നും വീട്ടമ്മമാര്‍ക്ക് പെന്ഷന് നല്‍കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്. 40 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും അഞ്ചു വര്‍ഷംകൊണ്ട് 10000 കോടിയുടെ നിക്ഷേപം കൊണ്ടുവരുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
എല്‍.ഡി.എഫ് പ്രകടനപത്രികയിലെ മറ്റ് പ്രഖ്യാപനങ്ങള്‍
> 40 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും
> ക്ഷേമ പെന്ഷന് ഘട്ടംഘട്ടമായി 2500 രൂപയായി വര്‍ധിപ്പിക്കും
> വീട്ടമ്മമാര്‍ക്ക് പെന്ഷന് ഏര്‍പ്പെടുത്തും
> കാര്‍ഷിക വരുമാനം 50 ശതമാനമാനം ഉയര്‍ത്തും
> അഞ്ചു വര്‍ഷംകൊണ്ട് 10000 കോടിയുടെ നിക്ഷേപം കൊണ്ടുവരും
> മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കുന്നിതിന് നിര്‍ദേശങ്ങള്‍
> സൂക്ഷമ-ഇടത്തരം-ചെറുകിട വ്യവസായങ്ങളുടെ എണ്ണം മൂന്ന് ലക്ഷമാക്കി ഉയര്‍ത്തും
> 60000 കോടിയുടെ പശ്ചാത്തല സൗകര്യം ഏര്‍പ്പെടുത്തും
> ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വികസന സഹായ വായ്പ നല്‍കും
> കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പാക്കും
> കേരള ബാങ്ക് വിപുലീകരിച്ച് എന്‍ ആര് ഐ നിക്ഷേപം സ്വീകരിക്കുന്ന ബാങ്കാക്കി മാറ്റും
> സോഷ്യല്‍ പോലീസിങ് സംവിധാനം ശക്തിപ്പെടുത്തും
> ഭരണപരിഷ്കാര കമ്മീഷന് റിപ്പോര്‍ട്ട് പരിശോധിച്ച് നടപ്പിലാക്കും
> സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രത്യേക റൂളുകള്‍ നല്കി നിയമനങ്ങള്‍ പിഎസ്സിക്ക് വിടും
> കാര്‍ഷിക-മത്സ്യമേഖല കടാശ്വാസ കമ്മീഷന്, വിദ്യാഭ്യാസ വായ്പ സമാശ്വാസ പ്രവര്‍ത്തനം എന്നിവ ആരംഭിക്കും
> ഓട്ടോ ടാക്സി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഗണന നല്‍കും
> പ്രോഗ്രസ് റിപ്പോര്‍ട്ട് വര്‍ഷംതോറും പ്രസിദ്ധീകരിക്കും
> ഇന്ത്യക്ക് മാതൃകയാകുന്ന ബദല്‍ നയങ്ങള്‍ ശക്തമായി നടപ്പിലാക്കും
> മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള ശക്തമായ നിലപാട് സ്വീകരിക്കും
> പ്രവാസി പുനരധിവാസത്തിന് മുന്തിയ പരിഗണന
> റബറിന്റെ തറവില ഘട്ടംഘട്ടമായി 250 രൂപയാക്കി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം
> തീരദേശ വികനസത്തിന് 5000 കോടിയുടെ പാക്കേജ്
> മുഴവന്‍ ആദിവാസി-പട്ടികജാതി കുടുംബങ്ങള്‍ക്കും വീട് ഉറപ്പുവരുത്തും
> വിപുലമായ വയോജന സങ്കേതങ്ങള്‍ നിര്‍മിക്കും, വയോജനങ്ങള്‍ക്ക് പ്രത്യേക പരിഗണന
> ഉന്നത വിദ്യാഭ്യസ രംഗത്തെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും
> അടുത്ത വര്‍ഷം ഒന്നര ലക്ഷം പുതിയ വീടുകള്‍
> ഭാഷയേയും കലയേയും സംരക്ഷിക്കുന്നതിന് പ്രത്യേക പരിഗണന
> 2040 വരെ വൈദ്യുതി ക്ഷാമം ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിന് 10000 കോടിയുടെ പദ്ധതി
> പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് പദ്ധതികള്‍
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH