News Desk

2021-03-29 02:25:54 pm IST

ദോഹ: ഖത്തറില്‍ ഭക്ഷ്യ രംഗത്ത് സ്വയം പര്യാപ്തത വര്‍ധിപ്പിക്കാന്‍ 40 ഭക്ഷ്യ ഉല്‍പ്പാദന ഫാക്ടറികള്‍ കൂടി നിലവില്‍ വരുമെന്ന് ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്ക് ഫിനാന്‍സ് വിഭാഗം മേധാവി ഇസ്സ അല്‍ അന്‍സാരി. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പഴം, പച്ചക്കറി, ഇറച്ചി, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് പുതിയ ഫാക്ടറികള്‍ നിലവില്‍ വരിക. ഖത്തര്‍ ദേശീയ വിഷന്‍ 2030-മായി ബന്ധപ്പെട്ട് രാജ്യത്ത് കൂടുതല്‍ ഭക്ഷ്യ ഫാക്ടറികള്‍ നിലവില്‍ വരും. 

അത്യാധുനിക സൗകര്യങ്ങളോട് കൂടി പതിനഞ്ചോളം ഭക്ഷ്യ ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് പഠനം നടത്തി വരികയാണ്. ഹോം ഫാമിങ് പദ്ധതികള്‍ക്ക് ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്ക് ഒരു ശതമാനം പലിശ നിരക്കില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഫീസ് ഒഴിവാക്കി കൊണ്ട് ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്നും അല്‍ അന്‍സാരി അഭിമുഖത്തില്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top