News Desk

2020-05-09 05:20:02 pm IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 415 പേര്‍ക്ക് കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പുറമെ രണ്ട് മരണം കൂടി റിപ്പോര്‍ട്ടു ചെയ്തതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

പുതിയ റിപ്പോര്‍ട്ടോടു കൂടി രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 7623 ആയി. ഇന്ന് 156 പേര്‍ക്ക് രോഗം ഭേദമായി. ഇതോടു കൂടി രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2622 ആയി. 

കുവൈത്തില്‍ 49 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. തീവ്രപരിചരണ വിഭാഗത്തില്‍ 95 പേരും ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 4952 ആയെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.  




ALSO WATCH


Top