News Desk

2021-03-12 04:04:48 pm IST
ദോഹ: ഖത്തറില്‍ ഇന്ന് 455 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ 399 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 56 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 335 പേര്‍ വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി 157,577 ആയി. വൈറസ് ബാധയെതുടര്‍ന്ന് രാജ്യത്ത് ഇന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 265 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 11,442 പേരാണ്. 770 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. പുതുതായി ഒമ്പത് പേരെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം 117 ആയി. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top