News Desk

2021-05-22 12:05:08 pm IST
ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡ്, പാസ്പോര്‍ട്ട്, ഫോണ്‍ നമ്പറുകള്‍ എന്നിവയുള്‍പ്പെടെ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി എയര്‍ ഇന്ത്യ. ഫെബ്രുവരിയില്‍ ഡേറ്റ പ്രോസസറിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ ആണ് സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നത്.

2011 ഓഗസ്റ്റ് 26നും 2021 ഫെബ്രുവരി 3നും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത 45 ലക്ഷത്തോളം യാത്രക്കാരുടെ വിവരങ്ങളാണ് ചോര്‍ന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 
ജനീവ ആസ്ഥാനമായുള്ള പാസഞ്ചര്‍ സിസ്റ്റം ഓപ്പറേറ്ററായ സിറ്റയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ പേരുകള്‍, ജനനത്തീയതി, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, ടിക്കറ്റ് വിവരങ്ങള്‍ തുടങ്ങിയവയും ചോര്‍ന്നു. എന്നാല്‍ പാസ്വേഡ് ഡേറ്റയെ ആക്രമണം ബാധിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു.

യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ സംഭരിക്കുന്നതിനും പ്രോസസ് ചെയ്യുന്നതിനുമുള്ള പാസഞ്ചര്‍ സര്‍വീസ് സിസ്റ്റത്തിന്റെ ഡേറ്റ പ്രോസസറായ സിറ്റ പി.എസ്.എസ് അടുത്തിടെ സൈബര്‍ ആക്രമണത്തിന് വിധേയമായി. സംഭവത്തില്‍ ഏകദേശം 45,00,000 പേരുടെ ഡേറ്റ ചോര്‍ന്നു, എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് അയച്ച ഇമെയിലില്‍ പറയുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top