Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |
2022 ഫിഫ ലൈക കപ്പിന് മുമ്പ് ഖത്തറിൽ ടണലുകളുടെയും മേല്പാലങ്ങളുടെയും എണ്ണം വർധിപ്പിക്കുമെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്‌ഗാൽ അറിയിച്ചു. നിലവിൽ രാജ്യത്ത് 44 ഓളം ടണലുകളും 30 ഓളം മേൽപ്പാലങ്ങളും മാത്രമാണ് ഉള്ളത്. 

പുതിയ ടണലുകളും മേൽപ്പാലങ്ങളും ദോഹ മെട്രോ റെയിൽ ഗതാഗതത്തെ കൂടുതൽ സഹായിക്കാൻ വേണ്ടിയായിരിക്കും നിർമിക്കപെടുക. 

ദോഹ കോർണിഷിൽ നിലവിൽ 3 ടണലുകളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രാജ്യത്തെ ഗതാഗത തിരക്കും വാഹനത്തിരക്കുമുള്ള ഫസ്റ്റ് റിങ് റോഡിൽ പുതിയ മൂന്നോളം മേല്പാലങ്ങൾ നിർമിക്കാനുള്ള പണികൾ പുരോഗമിക്കുകയാണ്.

 ഖത്തർ ലോക കപ്പിന് മുമ്പേ തന്നെ രാജ്യത്തെ കാൽനടക്കാർ അടക്കമുള്ളവരുടെ ഗതാഗത പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ട് എല്ലാ നിർമാണ പ്രവർത്തനങ്ങളും വേഗത്തിൽ തന്നെ പൂർത്തീകരിക്കുമെന്നും അഷ്‌ഗാൽ അധികൃതരെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട് ചെയ്‌തു.   
Top