News Desk

2021-03-07 02:49:44 pm IST
ദോഹ: രാജ്യത്ത് കൊവിഡ് പ്രോട്ടോക്കോള്‍ നിയമങ്ങള്‍ ലംഘിച്ചതിന് 495 പേര്‍ക്കെതിരെ കേസെടുത്തു. ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. 

മാസ്‌ക് ധരിക്കാത്തതിന് 471 പേര്‍ക്കെതിരെയും വാഹനങ്ങളില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് യാത്ര ചെയ്തതിന് ഒമ്പത് പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് ഏഴു പേര്‍ക്കെതിരെയും മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഉപയോഗിക്കാത്തതിന് എട്ടു പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. 

അതേസമയം, രാജ്യത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ അധികൃതര്‍ വളരെയധികം ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. നിയമ ലംഘകര്‍ക്ക് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top