News Desk

2021-10-14 02:04:12 pm IST
ദോഹ: ഖത്തറില്‍ ഭക്ഷ്യനിയമം ലംഘിച്ചതിനെ തുടര്‍ന്ന് ഒരു കമ്പനിയില്‍ നിന്നും 5,500 കിലോഗ്രാം മാംസം പിടിച്ചെടുത്തു. മുനിസിപ്പാലിറ്റി ആന്റ് പരിസ്ഥിതി മന്ത്രാലയം നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന മാംസം കണ്ടെടുത്തത്.  

മാംസം സൂക്ഷിക്കുന്ന രീതിയില്‍ കമ്പനി കൃത്രിമം കാട്ടിയതായി മാംസം പരിശോധിച്ച മൃഗഡോക്ടര്‍മാര്‍ കണ്ടെത്തി. 14 ദിവസത്തേക്ക് മാത്രം സൂക്ഷിക്കാവുന്ന റഫ്രിജറേറ്റഡ് മാംസത്തെ ഒരു വര്‍ഷം സൂക്ഷിക്കാവുന്ന ഫ്രോസണ്‍ മാംസം ആക്കി മാറ്റിയതിന്റെ പേരിലാണ് നടപപടി.

14 ദിവസത്തില്‍ കൂടുതല്‍ മാംസം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. ഇത്തരത്തിലുള്ള മാംസം ഫ്രോസന്‍ മീറ്റായി പരിവര്‍ത്തനം ചെയ്ത് ഒരു വര്‍ഷം വരെ ഉപയോഗിക്കത്തക്ക രീതിയില്‍ സൂക്ഷിച്ചിരുന്നതായാണ് കണ്ടെത്തിയത്. ഖത്തറിലെ ഭക്ഷണ നിയമം ലംഘിക്കുന്ന രീതിയാണിത്. 

കമ്പനിയില്‍ നിന്ന് 3000 കിലോഗ്രാമും അവരുടെ വെയര്‍ഹൗസില്‍ നിന്ന് 2500 കിലോഗ്രാം മാംസവുമാണ് പിടിച്ചെടുത്തത്. മ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാനും പിടികൂടിയ മാംസം നശിപ്പിക്കാനുമുള്ള നടപടികള്‍ ആരംഭിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top