News Desk

2022-05-12 01:33:31 pm IST
ദോഹ: ഖത്തറില്‍ പോക്കറ്റടി നടത്തിയ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്. 

തിരക്കേറിയ സ്ഥലങ്ങളില്‍ ആളുകളുടെ ശ്രദ്ധ തെറ്റിച്ച് പണവും സ്വത്തുക്കളും അപഹരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നതായി  ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്രത്യേക സംഘം രൂപീകരിച്ചു.  തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. മോഷ്ടിച്ച ചില വസ്തുക്കള്‍ ഇവരുടെ കൈവശം കണ്ടെത്തുകയും ചെയ്തു. 

ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ സ്വകാര്യ വസ്തുക്കള്‍ ശ്രദ്ധിക്കുകയും എന്തെങ്കിലും സംശയം തോന്നിയാല്‍ എമര്‍ജന്‍സി സര്‍വീസില്‍ വിളിച്ച് അറിയിക്കുകയും ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top