News Desk

2021-05-04 08:59:37 pm IST
കുവൈത്ത് സിറ്റി: ഈദുല്‍ ഫിത്‌റിനോടനുബന്ധിച്ച് അഞ്ചുദിവസം അവധി പ്രഖ്യാപിച്ച് കുവൈത്ത്. മേയ് 12 ബുധനാഴ്ച മുതല്‍ 16 ഞായറാഴ്ച വരെ അവധി അനുവദിച്ച് സിവില്‍ സര്‍വീസ് കമീഷന്‍ ഉത്തരവിറക്കി. 

മേയ് 11 ചൊവ്വാഴ്ച അടക്കുന്ന സര്‍ക്കാര്‍ ഓഫിസുകളും സ്ഥാപനങ്ങളും 17 തിങ്കളാഴ്ചയാണ് തുറന്നുപ്രവര്‍ത്തിക്കുക. ചെറിയ അവധിക്ക് നാട്ടില്‍ പോയിവരാറുള്ളവര്‍ക്ക് യാത്രാനിയന്ത്രണങ്ങള്‍ കാരണം ഇത്തവണ അതിന് വഴിയില്ല.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top