News Desk

2021-04-18 11:20:58 am IST

റായ്പുര്‍: ഛത്തീസ്ഗഡിലെ റായ്പുരില്‍ കൊവിഡ് ആശുപത്രി കെട്ടിടത്തിന് തീപ്പിടിച്ച് അഞ്ചു മരണം. രാജധാനി ആശുപത്രിയില്‍ ശനിയാഴ്ചയാണ് സംഭവം. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. 

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ചികിത്സയിലുണ്ടായിരുന്ന രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്തതായാണ് വിവരം. 

'സംഭവത്തില്‍ അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി', മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ താര്‍കേശ്വര്‍ പട്ടേല്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ നാലുലക്ഷം രൂപ പ്രഖ്യാപിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top