News Desk

2021-03-29 04:57:45 pm IST

ഭോപാല്‍: വിവാഹ വേദിയിലെത്തിയ തങ്ങളെ കബളിപ്പിച്ച് വധുവും കുടുംബവും കടന്നു കളഞ്ഞുവെന്ന പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തിയത് അഞ്ചു വരന്മാര്‍. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. 

സംഭവത്തില്‍ ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരും പിടിയിലായി. വധുവിനേയും കുടുംബത്തേയും കാണാനില്ലെന്ന് കാണിച്ച് ഹാര്‍ദ ജില്ലയില്‍ നിന്നുള്ള വരനും കുടുംബവുമാണ് കൊളാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. 

ആ സമയം സമാന പരാതിയുമായി മറ്റ് നാല് വരന്‍മാര്‍ കൂടെ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. വിവാഹ വേദിയിലെത്തിയപ്പോള്‍ വേദി അടച്ചിട്ടിരിക്കുന്നതായാണ് കണ്ടതെന്നും വധുവിന്റെ വീട്ടുകാരെ ബന്ധപ്പെട്ടപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും വരന്‍ പറഞ്ഞു.

പ്രാഥമിക അന്വേഷണത്തില്‍ തന്നെ മൂന്നു പേരെ അറസ്റ്റു ചെയ്‌തെന്ന് പൊലീസ് സൂപ്രണ്ട് ഭൂപേന്ദ്ര സിങ് പറഞ്ഞു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. 

വിവാഹാലോചനയുമായി എത്തുന്നവര്‍ക്ക് പ്രതികള്‍ അവരുടെ മൊബൈല്‍ നമ്പറുകള്‍ നല്‍കും. തുടര്‍ന്ന് ഭോപ്പാലിലേക്ക് വരാന്‍ ആവശ്യപ്പെടുകയും സംഘത്തിലുള്ള സ്ത്രീയാണ് വധുവെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും. 

വിവാഹം ആലോചിച്ചെത്തിയ ചെറുക്കന് യുവതിയെ ഇഷ്ടപ്പെട്ടാല്‍ അവരില്‍ നിന്ന് 20,000 രൂപ കൈപ്പറ്റുന്നതാണ് രീതി. വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടാന്‍ ബുദ്ധിമുട്ടുന്ന ജില്ലകളെയാണ് ഈ സംഘം ലക്ഷ്യമിടുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top