Breaking News
ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ | വിദേശത്ത് വൻ തൊഴിൽ സാധ്യതകളൊരുക്കി ഒഡെപെക് | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ |
2019-08-04 07:21:38am IST
ദോഹ: ഖത്തറിലെ ആദ്യത്തെ സൗരോർജ്ജ പദ്ധതി സ്ഥാപിക്കുന്നതിന്   5 അന്താരാഷ്ട്ര  കമ്പനികൾ യോഗ്യത നേടിയെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷന് (കഹ്‌റാമ) അറിയിച്ചു. ഫോട്ടോ വോൾട്ടെയ്ക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സൗരോർജ്ജ പദ്ധതിയാണ് നടപ്പാക്കാൻ പോകുന്നത്.

 പൊതു-സ്വകാര്യ പങ്കാളിത്ത സംവിധാനം വാഗ്ദാനം ചെയ്യുന്ന പദ്ധതിയുടെ സാങ്കേതിക, നിയമ, വാണിജ്യ വശങ്ങൾ അധികൃതർ വിലയിരുത്തും. 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിൽ  അൽ ഖർസ ജില്ലയ്ക്ക് സമീപമാണ് വെസ്റ്റ് ദോഹ സോളാർ പവർ പ്ലാന്റ് പദ്ധതി നിർമ്മിക്കുന്നത്.ഇവിടെ ഉത്പാദിപ്പിക്കുന്ന സൗരോർജ്ജ പദ്ധതിയുടെ മൊത്തം ശേഷി കുറഞ്ഞത് 700 മെഗാവാട്ട് ആണെന്ന് കണക്കാക്കപ്പെടുന്നു, അതിൽ 350 മെഗാവാട്ട്  2021 ന്റെ ആദ്യ പാദത്തിൽ ബന്ധിപ്പിക്കും  വാണിജ്യ പ്രവർത്തനം  2022 ന്റെ ആദ്യ പാദത്തിൽ ആരംഭിക്കും.

Top