News Desk

2021-11-25 04:04:05 pm IST
മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 13 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്തു. അതേസമയം, രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 304519 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 299951 പേര്‍ രോഗമുക്തരാവുകയും 4133 പേര്‍ മരണപ്പെടുകയും ചെയ്തു. 455 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 

98.5 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതി രോഗികളെയൊന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. രാജ്യത്തെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലായി ഏഴു പേരും ഐ.സി.യുവില്‍ രണ്ട് പേരുമാണ് ചികിത്സയിലുള്ളത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH

Top