News Desk

2020-02-21 10:13:06 pm IST
ദോഹ : കൊറോണ വൈറസ് ഭീതി മൂലം പ്രതിസന്ധിയിലായ ചൈനക്ക് സൗജന്യ മരുന്നുകളുമായി അഞ്ചോളം ഖത്തർ എയർവേയ്‌സ് കാർഗോ വിമാനങ്ങൾ ചൈനയിലേക്ക് പുറപ്പെട്ടു.

 ഇന്ന് ഉച്ച തിരിഞ്ഞു ഖത്തർ എയർവേയ്‌സ് മേധാവി അക്ബർ അൽ ബാക്കിറിന്റെ മേധാവിത്വത്തിൽ ഹമദ് വിമാനത്താവളത്തിൽ നിന്നാണ് വിമാനങ്ങൾ പുറപ്പെട്ടത്. 

300 ടൺ മരുന്നുകളും മാസ്ക് പോലുള്ള വൈദിക ഉപകരണങ്ങളും കാർഗോ വിമാനത്തിൽ ഉൾപ്പെടുന്നു. നിലവിൽ ഖത്തർ എയർവേയ്‌സ് മാത്രമാണ് ചൈനയിലേക്ക് മരുന്നുകൾ എത്തിക്കുന്ന ഏക വിമാന കമ്പനി. നാല് മിനിറ്റുകളുടെ ഇടവേളയിലാണ് വിമാനങ്ങൾ പറന്നുയർന്നത്. 

ഈ രംഗങ്ങൾ ദർശിക്കാൻ ദോഹയിലെ മാധ്യമ പ്രവർത്തകർക്ക് നേരത്തെ തന്നെ ക്ഷണമുണ്ടായിരുന്നു. ഷാങ്ങ്ഹായ്, ബീജിംഗ് ഗുവാസോങ്‌ എന്നിവടങ്ങളിലേക്ക് ആണ് ഖത്തർ വിമാനങ്ങൾ എത്തിച്ചേരുക. 
Top