News Desk

2021-04-12 04:49:44 pm IST

ലക്‌നൌ: ഉത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊന്നു. ബദായു ജില്ലയിലാണ് സംഭവം. ഇന്നലെ രാത്രി സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 

കുടുംബത്തോടൊപ്പം ഗോതമ്പ് ശേഖരിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഇതിനിടെ പെണ്‍കുട്ടിയെ കാണാതായി. പാടത്ത് ഒളിച്ചിരുന്ന അക്രമി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി കരയാന്‍ തുടങ്ങിയപ്പോഴാണ് അക്രമി പെണ്‍കുട്ടിയെ കൊല്ലുന്നത്.

കുട്ടിയെ കാണാതായതോടെ കുടുംബം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അക്രമിയെയും കുടുംബം പിടികൂടി. ഇയാള്‍ ഉത്തരാഖണ്ഡ് സ്വദേശിയാണ്. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top