News Desk

2021-03-16 11:09:21 pm IST

ദോഹ: ഖത്തറില്‍ ഇതുവരെ 510,000 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഫൈസര്‍-ബയോഎന്‍ടെക്, മൊഡേണ വാക്‌സിനുകളുടെ കൂടുതല്‍ ലഭ്യത വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 

രാജ്യത്ത് ഓരോ ആഴ്ചയും ഒരുലക്ഷത്തിലേറെ വാക്‌സിന്‍ ഡോസുകള്‍ നല്‍കുന്നുണ്ട്. അതായത് എല്ലാ ദിവസവും 14,000 പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നുണ്ട്. ഫെബ്രുവരി ആദ്യം മുതല്‍ ഓരോ ആഴ്ചയും നല്‍കുന്ന ഡോസുകളുടെ എണ്ണം 270 ശതമാനം വര്‍ധിച്ചു. 

ഖത്തറിലെ മുതിര്‍ന്നവരുടെ ജനസംഖ്യയില്‍ 15 ശതമാനം പേര്‍ക്കും വാക്സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്. അതായത് മുതിര്‍ന്നവരില്‍ ഏഴില്‍ ഒരാള്‍ക്ക് വാക്സിന്‍ ലഭിച്ചുവെന്നാണ് കണക്ക് എന്നും മന്ത്രാലയം വ്യക്തമാക്കി. 

മാര്‍ച്ച് ആരംഭം മുതല്‍ വാക്‌സിന്‍ യോഗ്യതയ്ക്കുള്ള പ്രായ പരിധി 50 വയസ്സായി കുറച്ചിരുന്നു. വാക്സിന്‍ ലഭിക്കാനായി രജിസ്റ്റര്‍ ചെയ്ത മുന്‍ഗണനാ ഗ്രൂപ്പില്‍ ഉള്‍പ്പെടാത്തവര്‍ക്കു യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സമയമെത്തുമ്പോള്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു. 

ഫോട്ടോ കടപ്പാട്: ദി പെനിന്‍സുല ഖത്തര്‍


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top