News Desk

2021-03-06 09:29:23 pm IST
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 460 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 417 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 43 പേര്‍ വിദേശത്ത് നിന്ന് മടങ്ങിവന്നവരാണ്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 166,475 ആയി.

293 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 155,700 ആയി. അതേസമയം, രോഗം ബാധിച്ച് ചികിത്സയിലിരുന്ന 52 വയസ്സുകാരന്‍ ഇന്ന് മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 262 ആയി. 

രാജ്യത്തി നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 105,13 ആയി. 24 മണിക്കൂറിനുള്ളില്‍ 11 പേരെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 116 പേരാണ് ഐ.സി.യുവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 94,86 പുതിയ കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്തുടനീളം നടത്തിയിരിക്കുന്നത്. 





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top