News Desk

2021-04-04 05:23:26 pm IST
ന്യൂഡല്‍ഹി: 106 രാജ്യങ്ങളില്‍ നിന്നുള്ള 53.3 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ ചോര്‍ന്നു. ഇതില്‍ ഇന്ത്യയിലെ 60 ലക്ഷം പേരുടെ അക്കൗണ്ടുകളും ഹാക്ക് ചെയ്തിട്ടുണ്ട്. 

പുറത്തായ ഡേറ്റകള്‍ ഹാക്കര്‍മാര്‍ ഓണ്‍ലൈന്‍ ഫോറങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡേറ്റ സൗജന്യമായി തന്നെ ലഭ്യമാണ്. ചോര്‍ന്ന ഡേറ്റയില്‍ ഫോണ്‍ നമ്പറുകള്‍, ഫേസ്ബുക്ക് ഐഡികള്‍, മുഴുവന്‍ പേരുകള്‍, ലൊക്കേഷനുകള്‍, ജനനത്തീയതികള്‍, ചില ഉപയോക്താക്കളുടെ ഇ-മെയില്‍ ഐഡികള്‍ എന്നിവയും ഉള്‍പ്പെടുന്നു.

യു.എസിലെ 3.2 കോടിയിലധികം അക്കൗണ്ടുകളും യു.കെയിലെ 1.1 കോടിയും ഹാക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ ചോര്‍ന്നിരിക്കുന്ന ഡേറ്റ പഴയതാണെന്നും ഈ പ്രശ്‌നം 2019 ല്‍ തന്നെ പരിഹരിച്ചതാണെന്നും ആണ് ഫേസ്ബുക്ക് വക്താവ് പറയുന്നത്.

ചോര്‍ന്ന ഡേറ്റയ്ക്ക് വര്‍ഷങ്ങള്‍ പഴക്കമുണ്ടെങ്കിലും സൈബര്‍ കുറ്റവാളികള്‍ക്ക് ഇത് വിലപ്പെട്ട വിവരങ്ങള്‍ തന്നെയാണെന്ന് സൈബര്‍ ക്രൈം ഇന്റലിജന്‍സ് കമ്പനിയായ ഹഡ്സണ്‍ റോക്കിന്റെ സി.ടി.ഒ അലോണ്‍ ഗാല്‍ പറഞ്ഞു. ഇത്തരം ഡേറ്റകള്‍ കൈവശമുള്ള ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും സൈബര്‍ ആക്രമണത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top