News Desk

2021-04-18 09:57:06 pm IST
ദുബൈ: കൊവിഡ്-19 സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഈ വര്‍ഷം ആദ്യപാദത്തില്‍ 53 ഭക്ഷ്യ സ്ഥാപനങ്ങള്‍ അടപ്പിച്ചതായി ദുബൈ മുനിസിപാലിറ്റി അധികൃതര്‍ അറിയിച്ചു. ഒട്ടേറെ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. 

രാജ്യത്ത് ആകെ 13,775 പരിശോധനകളാണ് നടത്തിയതെന്ന് ദുബൈ മുനിസിപാലിറ്റി ഫൂഡ് ഇന്‍സ്‌പെക്ഷന്‍ വിഭാഗം തലവന്‍ സുല്‍ത്താന്‍ അല്‍ താഹിര്‍ പറഞ്ഞു. ഇതില്‍ 12,438 സ്ഥാപനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായും കണ്ടെത്തി.

1133 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഫേസ് മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിച്ചില്ല, അണുനശീകരണ സംവിധാനം ഏര്‍പ്പെടുത്തിയില്ല തുടങ്ങിയവയാണ് കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങള്‍.
 
ഭക്ഷ്യവില്‍പ്പനശാലകലില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നതിലും ശേഖരിക്കല്‍, പാചകം, പ്രദര്‍ശനം എന്നീ കാര്യങ്ങളിലും മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ റമദാനില്‍ പ്രത്യേക കാംപെയിനും നടത്തുന്നുണ്ട്. ഉപഭോക്താക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നും ചില സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായും അധികൃതര്‍ അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top